നെയ്യാറ്റിൻകര: ആലുംമൂട് വാർഡ് 2-ാം ഘട്ട വാക്സിനേഷൻ ക്യാമ്പ് നഗരസഭ ചെയർമാൻ പി.കെ. രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ലിൻ, മുൻ വാർഡ് കൗൺസിലർ എൻ. ഉഷാകുമാരി, ശബരിനാഥ് രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ്, സുരേന്ദ്രൻ, രാമചന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ആശാവർക്കർ ലക്ഷ്മി, നഴ്സ് ചന്ദ്രലേഖ, രണ്ട് ലോക്ക് ഡൗൺ സമയത്തും വാർഡിലും നെയ്യാറ്റിൻകര ടൗണിലും പൊതിച്ചോറ് വിതരണം ചെയ്ത എൻ. മുരുകൻ എന്നിവരെ ആദരിച്ചു. ഡോ. ലക്ഷ്മി പ്രിയ മുഴുവൻ ആരോഗ്യപ്രവർത്തകർക്കും ആലുംമൂട് വാർഡിന്റെ മെമ്മന്റോ നൽകി ആദരിച്ചു.