small-industry

ലോക എം.എസ് .എം.ഇ. ദിനം ആചരിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലായ വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ 1416കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.ബഡ്ജറ്റിൽ പ്രഖ്യാപിച്ച 139കോടിയുടെ പലിശയിളവിന് പുറമെയാണിത്.

ലോക എം.എസ്.എം.ഇ.ദിന വെബിനാറിൽ മന്ത്രി പി.രാജീവാണ് സംരംഭകർക്ക് ആവേശം പകരുന്ന പ്രഖ്യാപനം നടത്തിയത്.
ലോക് ഡൗണിൽ വൻ പ്രതിസന്ധി നേരിടുന്ന ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളെ സാധാരണ നിലയിലാക്കാൻ ഇത് സഹായിക്കും. ജൂലൈ ഒന്നു മുതൽ ഡിസംബർ വരെയാണ് പ്രാബല്യം.

പദ്ധതി മേഖലയ്ക്ക് ഉണർവ് പകരുമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. ഖാലിദ് പറഞ്ഞു. ഇളവുകൾ സംരംഭകർക്ക് ആശ്വാസമാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സംസ്ഥാന ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു. വ്യവസായലോകം കാത്തിരുന്ന പ്രഖ്യാപനമാണിതെന്ന് ഫിക്കി കേരള കോചെയർമാൻ ദീപക് അശ്വിനി അഭിപ്രായപ്പെട്ടു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, വ്യവസായ വകുപ്പ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരും സംസാരിച്ചു.

കൊവിഡ് പാക്കേജ്

5000​ ​ചെ​റു​കി​ട​ ​സൂ​ക്ഷ്മ​ ​ഇ​ട​ത്ത​രം​ ​സം​രം​ഭ​ങ്ങ​ൾ​ക്ക് 50​%​ ​പ​ലി​ശ​യ്‌​ക്ക് 1,20,000​ ​രൂ​പ​ ​വ​രെ​ ​ന​ൽ​കു​ന്ന​'​വ്യ​വ​സാ​യ​ ​ഭ​ദ്ര​ത​"​ ​പ​ദ്ധ​തി​ ​ഡി​സം​ബ​ർ​ 31​വ​രെ​ ​നീ​ട്ടി.
3000​ ​യൂ​ണി​റ്റു​ക​ൾ​ക്ക് ​സം​രം​ഭ​ക​ത്വ​ ​സ​ബ്സി​ഡി​ 30​ ​ല​ക്ഷം​ ​ആ​യും​ ​പി​ന്നാ​ക്ക​ ​ജി​ല്ല​ക​ളി​ലും​ ​മു​ൻ​ഗ​ണ​നാ​ ​സം​രം​ഭ​ങ്ങ​ൾ​ക്കു​മു​ള്ള​ ​സ​ബ്സി​ഡി​ 40​ല​ക്ഷം​ ​ആ​യും​ ​ഉ​യ​ർ​ത്തി.
നാ​നോ​ ​യൂ​ണി​റ്റു​ക​ൾ​ക്ക് ​സ​ഹാ​യം​ 5​ല​ക്ഷ​ത്തി​ൽ​ ​നി​ന്ന് 10​ല​ക്ഷ​മാ​ക്കി.
​ലോക്ക് ഡൗ​ൺ​ ​കാ​ര​ണം​ ​കെ.​എ​സ്.​ഐ.​ഡി .​സി.​വാ​യ്പാ​ ​തി​രി​ച്ച​ട​വ് ​പു​ന​:​ക്ര​മീ​ക​രി​ക്കും.
കെ.​എ​സ്.​ഐ.​ഡി.​സി.​വാ​യ്പാ​ ​മൊ​റ​ട്ടോ​റി​യം​ 2021​ ​ജൂ​ൺ​ ​വ​രെ​ ​നീ​ട്ടി.​ ​മൂ​ന്നു​ ​മാ​സ​ത്തെ​ ​പ​ലി​ശ​യും​ ​ഒ​ഴി​വാ​ക്കി.
കെ.​എ​സ്.​ഐ.​ഡി.​സി.​വാ​യ്പ​ക​ളു​ടെ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​പി​ഴ​ ​പ​ലി​ശ​യും​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​ഒ​ഴി​വാ​ക്കി.
സം​രം​ഭ​ക​ർ​ക്ക് 5​%​ ​പ​ലി​ശ​യ്‌​ക്ക് 100​ ​കോ​ടി​ ​വാ​യ്പ​യാ​യി​ ​ന​ൽ​കും.
​തി​രി​ച്ചെ​ത്തി​യ​ ​പ്ര​വാ​സി​ക​ൾ​ക്ക് 5​%​ ​പ​ലി​ശ​യ്‌​ക്ക് ​വാ​യ്പ​ ​അ​നു​വ​ദി​ക്കും
ആ​രോ​ഗ്യ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ​ലോ​ൺ​ ​പാ​ക്കേ​ജു​കൾ
​കെ.​എ​സ്.​ഐ.​ഡി.​സി.​ഭൂ​മി​ക്ക് ​ഡൗ​ൺ​പേ​യ്‌മെ​ന്റ് 20​%​ ​മാ​ത്രം.​ബാ​ക്കി​ 5​ ​ഗ​ഡു​ക്ക​ളാ​യി​ ​പ​ലി​ശ​യി​ല്ലാ​തെ​ ​അ​ട​യ്ക്കാം.

കൊവിഡ് പാക്കേജ് 1416കോടി ഇങ്ങിനെ

വ്യ​വ​സാ​യ​ ​ഭ​ദ്ര​ത​ ​പ​ദ്ധ​തി​-
400​കോ​ടി
സം​രം​ഭ​ക​ത്വ​ ​ധ​ന​സ​ഹാ​യം​- 445​കോ​ടി
നാ​നോ​മേ​ഖ​ല​യി​ലെമു​ൻ​ഗ​ണ​നാ​ ​വി​ഭാ​ഗ​ത്തി​ന് -
60​കോ​ടി
നാ​നോ​മേ​ഖ​ല​യി​ൽ​ ​മൂ​ല​ധ​ന​ ​സ​ഹാ​യം​ -30​കോ​ടി
വാ​യ്പാ​ ​പു​ന​:​ക്ര​മീ​ക​ര​ണം-​
179​കോ​ടി
5​%​ ​പ​ലി​ശ​യ്‌​ക്ക് ​വാ​യ്പ​-
100​കോ​ടി
ആ​രോ​ഗ്യ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് -100​ കോ​ടി
മോ​റ​ട്ടോ​റി​യ​വും​ ​മ​റ്റ് ​കി​ഴി​വു​ക​ളും​ -102​ കോ​ടി