sp

നെയ്യാറ്റിൻകര: കഴിഞ്ഞ 46 ദിവസമായി തിരുവനന്തപുരം റൂറൽ എസ്.പി.സിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഹോസ്പിറ്റൽ ജംഗ്‌ഷൻ, കുന്നത്തുകാൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ, നെയ്യാറ്റിൻകര ചന്ത, ബസ് സ്റ്റാൻഡ്, കൊവിഡ് ഒ.പി സെന്റർ തുടങ്ങിയ സ്ഥലങ്ങളിലായി നടന്നിരുന്ന പൊതിച്ചോർ വിതരണം - ഒരു വയറൂട്ടാം പദ്ധതി സമാപിച്ചു. കൊവിഡ് കാലത്ത് ഏകദേശം 7500 ഓളം പൊതിച്ചോർ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഹോസ്പിറ്റൽ ജംഗ്ഷനിൽ നടന്ന സമാപന ദിനത്തിൽ ആനാവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ വകയായി 200 പൊതിച്ചോർ നൽകി. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ രാജ്മോഹൻ, യുവകവി സുമേഷ് കൃഷ്ണൻ, പെരുങ്കടവിള ബ്ലോക്ക് മെമ്പർ വസന്തകുമാരി, ഒരു വയറൂട്ടാം പദ്ധതിയുടെ കൺവീനറും ആനാവൂർ സ്കൂൾ അധ്യാപകനുമായ സൗദീഷ് തമ്പി, നെയ്യാറ്റിൻകര ജി.ജി.എച്ച്.എസ്.എസ് സി.പി.ഒ ശ്രീനു ശ്രീധർ, കണ്ടല ജി.എച്ച്.എസ് സി.പി.ഒ ചന്ദ്രകുമാർ, വെങ്ങാനൂർ ജി.ജി.എച്ച്.എസ്.എസ് സി.പി.ഒ സന്തോഷ്, അദ്ധ്യാപകൻ സനൽ എന്നിവർ പങ്കെടുത്തു.