വക്കം : ഓൺലൈൻ പoനത്തിന് നിർദ്ധനരായ കുട്ടികൾക്ക് ഡി.വൈ.എഫ്.ഐ വക്കം മേഖലാകമ്മിറ്റി മൊബൈൽ വിതരണമാരംഭിച്ചു. പ്രവാസികളായ അൻസിലും ഫൈസലും രണ്ടു മൊബൈലുകൾ നൽകി. കഴിഞ്ഞ ദിവസം 4,5,6, ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം മൊബൈലുകൾ നൽകി. പ്രവാസികളുടെ മാതാപിതാക്കളായ ഫസിലുദീൻ, ആബിത, പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ എ.ആർ. റസൽ, എ. സുശീല ബ്രാഞ്ച് സെക്രട്ടറി ദിലീപ് ഡി.വൈ.എഫ്.ഐ നേതാക്കളായ എസ്. സജീവ്, വീണവിശ്വനാഥൻ, ഷംന സുബൈർ, ദേവീ ബാബു, ബി. നിഷാൻ, അനസ്, നിബിൻ, അൻവർ തുടങ്ങിയവർ പങ്കെടുത്തു.