തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി തിരുവനന്തപുരം സബ് സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ജുൺ 30ന് ഓൺലൈനായി നടത്തും. അപേക്ഷ അയച്ച് ആദ്യ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പങ്കെടുക്കാം. 3 മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. 25000 രൂപയാണ് ഫീസ്. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു. ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ: 0484- 2422275, 9447225524