പാലോട്: ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ചുമായി ഡി.വൈ.എഫ്.ഐ. നന്ദിയോട് മേഖല കമ്മിറ്റിയാണ് കരുതലിന്റെ വേറിട്ട മാതൃക സൃഷ്ടിക്കുന്നത്. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകാനും മെഡിക്കൽ കോളേജിലെ രോഗികളെ സഹായിക്കുന്നതിനുള്ള സേവനകേന്ദ്രം ആരംഭിക്കുന്നതിനുമായാണ് ബിരിയാണി വിടുകളിലെത്തിച്ച് അതിലൂടെ ധനസമാഹരണം നടത്തുന്നത്. ഡി.വൈ.എഫ്.ഐ വിതുര ബ്ലോക്ക് പ്രസിഡന്റ് എസ്.ബി. അരുൺ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വി.ജെ. ശ്രീഹരി, പ്രസിഡന്റ് വി.കെ. അരുൺ, ട്രഷറർ എൽ.ടി. ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി