kalippankulam

തിരുവനന്തപുരം: കോർപ്പറേഷന്റെ നേതൃത്വത്തിൽ കളിപ്പാൻകുളം വാർഡിലെ കിടപ്പ് രോഗികൾക്കും, വയോധികർക്കും വീട്ടിലെത്തി വാക്‌സിൻ നൽകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. കളിപ്പാൻകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് വാക്‌സിനേഷൻ. വാക്‌സിൻ വിതരണം കൗൺസിലർ സജുലാൽ ഉദ്ഘാടനം ചെയ്തു. ഡോക്ടർ പാപ്പയുടെ നേതൃത്ത്വത്തിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് സുജാത ആദ്യ ഡോസ് നൽകി. ജെ.എച്ച്.ഐ ജൂന, പാലിയേറ്റീവ് നഴ്സ് അശ്വിനി, ആശാവർക്കർമാരായ ആശ, ബിന്ദു, ഇന്ദു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.