ddd

തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചും എല്ലാ വ്യാപാരികൾക്കും പലിശരഹിത വായ്‌പ അനുവദിക്കുക, ബാങ്കുകളുടെ പകൽക്കൊള്ള അവസാനിപ്പിക്കുക, 2020 ഫെബ്രുവരി 28 ദിവസത്തെ കണക്കാക്കി സിബിൽ സ്‌കോർ നിലനിറുത്തുക, വ്യാപാരി ക്ഷേമനിധി ബോർഡ് വഴി എല്ലാ വ്യാപാരികൾക്കും അടിയന്തര ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി 29ന് സംസ്ഥാന വ്യാപകമായി കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ ധർണ നടത്തും. പാലക്കാട് കളക്ടറേറ്റിനു മുന്നിലെ സമരം സംസ്ഥാന പ്രസിഡന്റ് ജോബി. വി. ചുങ്കത്തും സെക്രട്ടേറിയറ്റിനു മുന്നിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകുവും ഉദ്ഘാടനം ചെയ്യും.