ചേരപ്പള്ളി: ഇറവൂർ മേലാംകോട് ദേവീക്ഷേത്രത്തിലെ എട്ടാം പ്രതിഷ്ഠാവാർഷികവും മിഥുന രോഹിണി ഉത്സവവും ജൂലായ് 7,8 തീയതികളിൽ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുരേഷ് കുമാറും സെക്രട്ടറി എം.കെ. അഭിലാഷും അറിയിച്ചു. ക്ഷേത്ര തന്ത്രി പയ്യന്നൂർ നാരായണൻ നമ്പൂതിരിയും മേൽശാന്തി ഇറവൂർ രാജനും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. 7ന് രാവിലെ അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശപൂജ, നവകം, വൈകിട്ട് യോഗീശ്വരപൂജ, ഗുരുപൂജ. 8ന് രാവിലെ മഹാഗണപതിഹോമം, 10.30 നാഗർപൂജ, വൈകിട്ട് ഭഗവതിപൂജ, 10.30 തമ്പുരാൻ ഗുരുസിപൂജ എന്നിവയുണ്ടാകും.