തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷി വ്യാപകമാക്കിയപ്പോൾ ഏറ്റവുമധികം ഉത്പാദനം നടന്ന മരച്ചീനിക്ക് കൃഷിവകുപ്പിന്റെ നേതൃത്തിൽ വിപണി ഇടപെടൽ. ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഭരിച്ച കപ്പ പ്രാഥമിക സംസ്കരണം നടത്തി വാട്ടുകപ്പയാക്കി വിപണിയിൽ എത്തിക്കുകയാണ്. ഇതിന്റെ ലോഞ്ചിംഗ് ഇന്ന് വൈകുന്നേരം 4.30ന് ക്ലിഫ് ഹൗസിൽ മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും .