tree-felling-

തിരുവനന്തപുരം: വിവാദമായ അനധികൃത മരംമുറിയുടെ വ്യാപ്തി വ്യക്തമാക്കി വനം വിജിലൻസ് റിപ്പോർട്ട്. 14 .5 കോടിയുടെ മരങ്ങൾ മുറിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. റവന്യൂ പട്ടയ ഭൂമിയിൽ നിന്നുമാത്രമാണ് മരം മുറിച്ചത്. വനഭൂമിയിൽ നിന്നും മരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. മരംമുറി അന്വേഷിക്കാൻ വനംവകുപ്പ്‌ നിയോഗിച്ച അന്വേഷക സംഘം വിജിലൻസ് പി.സി.സി.എഫ് ഗംഗാസിംഗിന് നൽകിയ റിപ്പോർട്ട് വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹക്ക്‌ കൈമാറി. റിപ്പോർട്ട് ഇന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‌ സമർപ്പിക്കും.

തേക്ക് മരങ്ങളാണ് കൂടുതലും മുറിച്ചത്. പട്ടയ നിബന്ധങ്ങൾക്ക് വിരുദ്ധമായാണ് മരം മുറിച്ച് കടത്തിയതെന്നും എട്ടര കോടിയുടെ മരം തിരിച്ചു പിടിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വയനാട്, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപക മരംമുറിയുണ്ടായത്. 1600 ക്യുബിക്ക്‌ മീറ്റർ തേക്കും 300 ക്യുബിക്ക്‌ മീറ്റർ ഈട്ടിയുമാണ് മുറിച്ചത്. ഇതിൽ എട്ടരക്കോടിയുടെ തടികളും വനം വകുപ്പ്‌ തിരിച്ച്‌ പിടിച്ചു. മുറിച്ചവയിൽ 92 ശതമാനം ഈട്ടി തടിയും 21 ശതമാനം തേക്കുമാണ്‌ വനംവകുപ്പ്‌ തിരിച്ചുപിടിച്ചത്‌. ശേഷിക്കുന്നവക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്‌. ചന്ദന മരങ്ങളൊന്നും മുറിച്ചിട്ടില്ല .
റവന്യൂ ഭൂമിയിൽ നിൽക്കുന്ന സർക്കാരിൽ നിക്ഷിപ്‌തമായ മരങ്ങൾ മുറിയ്ക്കാൻ പൊസഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് റവന്യൂ ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പിന്റെ ഉത്തരവ്‌ റദ്ദാക്കിയ ശേഷവും തടി നീക്കാൻ പാസ് അനുവദിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ , തടികടത്തൽ വിവരം ലഭിച്ചിട്ടും മതിയായ പരിശോധന നടത്താത്തവർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി വീഴ്‌ച വരുത്തിയവരുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്‌. റിപ്പോർട്ട് പരിശോധിച്ച ശേഷം ഇവർക്കെതിരെയുള്ള നടപടി തീരുമാനിക്കും. അഞ്ച്‌ സംഘത്തെയാണ്‌ അന്വേഷണത്തിനായി വനംവകുപ്പ്‌ നിയോഗിച്ചിരുന്നത്‌. മരംമുറിയുമായി ബന്ധപ്പെട്ട്‌ 2020ൽ റവന്യൂവകുപ്പിറക്കിയ ഉത്തരവ്‌ റദ്ദാക്കുന്നതുവരെയുള്ള കാലയളവിലെ സംഭവങ്ങളാണ്‌ സംഘം അന്വേഷിച്ചത്‌. മുഖ്യമന്ത്രി പ്രഖ്യാപിച്ച എ.ഡി.ജി.പി എസ്‌. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതല അന്വേഷണം പുരോഗമിക്കുകയാണ്‌. മരംമുറിക്ക്‌ പിന്നിലെ ഗൂഢാലോചന, അഴിമതി ഉൾപ്പെടെയുള്ള സമഗ്രമായ അന്വേഷണമാണിവർ നടത്തുന്നത്‌.

 ക​ട​ത്തി​യ​ ​തേ​ക്ക് ​റെ​യ്ഞ്ച് ​ഓ​ഫീ​സ​റു​ടെ​ ​കു​ടു​ബ​ത്തി​ന്റെ​ ​കെ​ട്ടി​ട​ത്തിൽ

അ​ടി​മാ​ലി​:​ ​വെ​ട്ടി​ ​ക​ട​ത്തി​യ​ ​തേ​ക്ക് ​ഉ​രു​പ്പ​ടി​ക​ൾ​ ​അ​ടി​മാ​ലി​ ​ഫോ​റ​സ്റ്റ് ​റെ​യ്ഞ്ച് ​ഓ​ഫീ​സ​റു​ടെ​ ​കു​ടും​ബ​ത്തി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്നു​ ​ക​ണ്ടെ​ടു​ത്തു.​ ​വ​നം​വ​കു​പ്പ് ​വി​ജി​ല​ൻ​സ് ​സം​ഘ​മാ​ണ് ​ത​ടി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​ജോ​ജി​ ​ജോ​ണി​ന്റെ​ ​കു​ടും​ബ​ത്തി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​തേ​ക്ക​ടി​യി​ലെ​ ​റി​സോ​ർ​ട്ടി​ന് ​സ​മീ​പ​ത്തെ​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്നാ​ണ് 4.41​ ​ക്യു​ബി​ക് ​തേ​ക്കു​ത​ടി​ ​ക​ണ്ടെ​ടു​ത്ത​ത്.​ 2020​ ​ഒ​ക്ടോ​ബ​റി​ൽ​ ​റ​വ​ന്യു​ ​വ​കു​പ്പ് ​പു​റ​ത്തി​റ​ക്കി​യ​ ​വി​വാ​ദ​ ​ഉ​ത്ത​ര​വി​ന്റെ​ ​മ​റ​വി​ൽ​ 3​ ​മാ​സം​ ​മു​ൻ​പാ​ണ് ​അ​ടി​മാ​ലി​ ​റേ​ഞ്ചി​ൽ​ ​പെ​ട്ട​ ​മ​ങ്കു​വ​യി​ൽ​ ​നി​ന്ന് 7​ ​തേ​ക്കു​ ​ത​ടി​ക​ൾ​ ​വെ​ട്ടു​ന്ന​തി​ന് ​വ​നം​ ​വ​കു​പ്പ് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​ഇ​തി​ന് ​കൊ​ന്ന​ത്ത​ടി​ ​വി​ല്ലേ​ജി​ൽ​ ​നി​ന്ന് ​ക​ട്ടിം​ഗ് ​പെ​ർ​മി​റ്റും​ ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​തി​ൽ​പെ​ട്ട​ 2​ ​ത​ടി​ക​ൾ​ ​റ​വ​ന്യു​ ​ഭൂ​മി​യി​ൽ​ ​നി​ന്ന​താ​ണെ​ന്ന​ ​ആ​ക്ഷേ​പം​ ​ഉ​യ​ർ​ന്ന​തി​നി​ടെ​ ​ഒ​രെ​ണ്ണം​ ​മു​റി​ച്ച് ​ഉ​രു​പ്പ​ടി​ക​ളാ​ക്കി​ ​ക​ട​ത്തി​ക്കൊ​ണ്ടു​ ​പോ​യി.​ ​കോ​ത​മം​ഗ​ലം​ ​ഫ്‌​ളൈ​യിം​ഗ് ​സ്‌​ക്വാ​ഡ് ​ഡി.​എ​ഫ്.​ഒ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ക്കു​ക​യും​ ​ഭൂ​മി​യു​ടെ​ ​അ​വ​കാ​ശം​ ​സം​ബ​ന്ധി​ച്ച് ​വ്യ​ക്ത​ത​ ​വ​രു​ത്തു​ന്ന​തി​ന് ​റ​വ​ന്യു​ ​വ​കു​പ്പി​നോ​ട് ​ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​തു​വ​രെ​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ഇ​തി​നി​ടെ​ ​വി​വാ​ദ​ ​ഉ​ത്ത​ര​വി​ന്റെ​ ​മ​റ​വി​ൽ​ ​അ​ടി​മാ​ലി​ ​റേ​ഞ്ചി​ൽ​ ​നി​ന്ന് ​വെ​ട്ടി​ ​ക​ട​ത്തി​യ​ ​ത​ടി​ക​ൾ​ ​ക​ണ്ടെ​ത്തു​ന്ന​തി​ന് ​ഉ​ന്ന​ത​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​ജോ​ജി​ ​ജോ​ണി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.