dd

വർക്കല: വർക്കല റോട്ടറി ക്ലബിന്റെ 50-ാം വാർഷിക ആഘോഷത്തിന്റെ സമാപന ചടങ്ങും ഗോൾഡൻ ജൂബിലി ഹാളിന്റെ ഉദ്ഘാടനവും റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഗവർണർ ഡോ. തോമസ് വാവാനികുന്നേൽ നിർവഹിച്ചു. വർക്കല റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായി ശാസ്താംകോട്ട പത്മാവതി ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജി. സുമിത്രൻ, അസി. ഗവർണർ എം. പ്രദീപ്കുമാർ, സെക്രട്ടറി അഡ്വ. എസ്. രാജീവ്, ട്രഷറർ വി. ശശികുമാർ, മുൻകാല പ്രസിഡന്റുമാരായ എൻ. മുരളീധരൻ, കെ. രവികുമാർ, എസ്. രാജേന്ദ്രൻ, ജി. വിജയകുമാർ, അജയ്.എ. അംഗങ്ങളായ അഡ്വ. വർക്കല ബി. രവികുമാർ, ലാജി ബി, ശ്യാം എസ്, അനൂപ് സുരേന്ദ്രൻ, ഇസ്മായിൽ, അബ്ദുൽ കരിം, ഷാജി ആർ (ഷാജി ടെക്സ്റ്റിൽസ്), ദിലീപ്കുമാർ.വി, ബോബി എസ് തുടങ്ങിയവർ പങ്കെടുത്തു. നിർദ്ധനരായവർക്ക്‌ ഹാൾ സൗജന്യമായി വിട്ടുനൽകുമെന്ന് പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണകുമാർ അറിയിച്ചു