തിരുവനന്തപുരം: എൽ.ഡി.എഫിന്റെ വളർച്ചയിൽ ഗൗരി അമ്മയുടെ സംഭാവനകൾ നിസ്‌തുലമാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ഫിറോസ് ലാൽ പറഞ്ഞു. ജനാധിപത്യ സംരക്ഷണസമിതി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നന്തൻകോട് കെ ആർ. ഗൗരിഅമ്മ നവതി മന്ദിരത്തിൽ നടന്ന ഗൗരിഅമ്മയുടെ 103ാമത് ജന്മദിന അനുസ്‌മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാക്കുളം കെ. മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജെ.എസ്.എസ് ജില്ലാ സെക്രട്ടറി അഡ്വ. അജികുമാർ, കൗൺസിലർ സുരകുമാരി, നെടുമം ജയകുമാർ, വി.എസ്. മാത്യു, കുന്നത്തുകാൽ മണികണ്ഠൻ, പള്ളത്ത് ദിവാകരൻ, സി.കെ. രാഘവൻ,.കൊറ്റാമം ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.