തിരുവനന്തപുരം: കൊവിഡ് കാലത്ത് യാത്രക്കിടയിൽ ഹോട്ടലുകളിൽ കയറാതെ കാറിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുന്ന കെ.ടി.ഡി.സിയുടെ ഇൻ-കാർ ഡൈനിംഗിന്റെ ഉദ്ഘാടനം 30 ന് വൈകിട്ട് നാലിന് കായംകുളം ആഹാർ റസ്റ്റോറന്റിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ ആഹാർ റസ്റ്റോറന്റുകളിലും ഈ സംവിധാനം ആരംഭിക്കും.