bjp-parassala

പാറശാല: കാട് കയറിക്കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ബി.ജെ.പി പ്രവർത്തകർ വൃത്തിയാക്കി. ബി.ജെ.പി പാറശാല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ പാറശാല എന്ന പദ്ധതിയുടെ പേരിൽ സംഘടിപ്പിച്ച ശുദ്ധീകരണ പരിപാടിയുടെ ഭാഗമായിട്ടാണ് പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ പാറശാല - വെള്ളറട ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ കാട് വെട്ടി മാറ്റി കഴുകി വൃത്തിയാക്കിയത്. മുൻ എം.എൽ.എ എ.ടി ജോർജിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നി‌ർമ്മിച്ച കേന്ദ്രം കഴിഞ്ഞ രണ്ടു വർഷമായി കാട് കയറിയ നിലയിലായിരുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം മഞ്ചവിളാകം കാർത്തികേയൻ, ജില്ലാ കമ്മിറ്റി അംഗം, തൂങ്ങാംപ്പാറ ബാലകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗം ഇഞ്ചിവിള മഹേഷ്, പാറശാല മേഖലാ ജന.സെക്രട്ടറി ശ്രീജേഷ്, വൈസ് പ്രസിഡന്റ് കീഴത്തോട്ടം സതീഷ്, സോമൻ, സതീഷ് കുമാർ, യുവമോർച്ച നേതാക്കളായ വിഷ്ണു പ്രസാദ്, സുപ്രധാരൻ, സുബാഷ്, രാജീവ്, സനു എന്നിവർ പങ്കെടുത്തു. ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ നൂറ്റിഇരുപതാം ജന്മവാർഷികദിനത്തോട് അനുബന്ധിച്ച് പാറശാല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ' ശ്യാമവർഷം120 ' എന്ന പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്.