കോവളം: വേങ്ങപ്പൊറ്റ സി.വി. കുഞ്ഞുരാമൻ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തോടനുബന്ധിച്ച് കാവ്യസന്ധ്യ സംഘടിപ്പിച്ചു. കവിയും സാഹിത്യകാരനുമായ രാജൻ വി.പൊഴിയൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥശാല പ്രസിഡന്റ് ജി. പുരുഷോത്തമൻ കവിതാലാപനം നടത്തി. ഗ്രന്ഥശാല സെക്രട്ടറി ഷാജികുമാർ, ജോ. സെക്രട്ടറി എൻ. ബാബു. ഭാരവാഹികളായ കെ. മണികണ്ഠൻ, പി.യു. അനീഷ്, ദിവ്യ ഷൈൻ കുമാർ, ശ്രുതി .എസ്.എസ്, ലൈബ്രേറിയൻ കെ. ഷിബു എന്നിവർ നേതൃത്വം നൽകി