വെള്ളറട: കഞ്ചാവ് സംഘത്തെ പിടിക്കാനെത്തിയ വെള്ളറട പൊലീസിനെതിരെ ആക്രമണം. 4 പേർ പിടിയിൽ. കാക്കതൂക്കി കീഴ്‌മുട്ടൂരിൽ കഞ്ചാവ് വില്പന നടക്കുന്നുവെന്ന് ഡിവൈ.എസ്.പിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ആന്റി നർകോട്ടിക് സെൽ ടീം എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിൽ മുട്ടൂരിൽ നാലംഗ സംഘത്തെ തടഞ്ഞുവച്ചിരുന്നു.
വെള്ളറട പൊലീസിനെ വിവരം അറിയിച്ച് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘം പൊലീസിനെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കീഴ്‌മൂട്ടൂർ സ്വദേശി ജോബിൻ (23) ഷൈജു (26), അഖിൽ (21), സജിൻ എന്നിവരെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.