adoor

വെഞ്ഞാറമൂട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ഗുരുസ്പർശം 2 പദ്ധതിയുടെ ഭാഗമായി തേമ്പാംമൂട് യൂണിറ്റ് കമ്മിറ്റി ഓൺലൈൻ പഠനസൗകര്യമില്ലാത്ത പന്ത്രണ്ട് കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകിയ ചടങ്ങ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 25000 രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ ആനാട് ജയൻ ആശുപത്രി അധികൃതർക്ക് നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി, കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പ്രദീപ് നാരായൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അസീസ്, സമിതി ജില്ലാ ഭാരവാഹികളായ വി.പി. സുനിൽ കുമാർ, സാബു, ഉപജില്ല പ്രസിഡന്റ് സജീവ് .ടി.യു, ഉപജില്ലാ സെക്രട്ടറി രാജേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ നസീർ അബൂബേക്കർ, റാണി സുനിൽ, കോമളവല്ലി എന്നിവർ പങ്കെടുത്തു.