phone

കിളിമാനൂർ : കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമ്പൂർണ സ്മാർട്ട് ഫോൺ വിദ്യാലയ പ്രഖ്യാപനവും ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു. 125 സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്യുന്നത്. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാദ്ധ്യമാക്കുന്നതിനാണ് ഡിജിറ്റൽ ലൈബ്രറി സംവിധാനമൊരുക്കിയിരിക്കുന്നത്. ഫോൺ ആവശ്യമുള്ള വിദ്യാർത്ഥികൾ ക്ലാസ്സ് അദ്ധ്യാപകരെ ബന്ധപ്പെട്ടത്തിന് ശേഷം സ്മാർട്ട്ഫോൺ ലൈബ്രറിയിൽ അംഗത്വം എടുക്കണം. സ്കൂളിന്റെ ലോഗോ, സ്റ്റിക്കർ, ക്രമനമ്പർ എന്നിവ ഫോണിൽ പതിച്ചാണ് നല്കുന്നത്.

സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റോബിൻ ജോസ് സ്വാഗതവും ഹെഡ്മിസ്ട്രസ് എസ്. അജിത നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ജി. ഗിരി കൃഷ്ണൻ , വാർഡ് മെമ്പർ കൊട്ടറ മോഹൻ കുമാർ , പി.ടി.എ. വൈസ് പ്രസിഡന്റ് ജി. ഹരികൃഷ്ണൻ നായർ,​ പൊതു വിദ്യാഭ്യാസ യജ്ഞം ജില്ലാ കോർഡിനേറ്റർ എസ്. ജവാദ്, കിളിമാനൂർ ബി.പി.സി.വി.ആർ സാബു,​ സ്കൂൾ ഡെപ്യൂട്ടി എച്ച്.എം. ഡോ. എൻ. അനിൽകുമാർ,​ എച്ച്.എസ്.എസ് സീനിയർ അദ്ധ്യാപിക രാഖി, സ്റ്റാഫ് സെക്രട്ടറി റാണി ജി.ജി, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.