വിതുര: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന പേപ്പാറ പൊടിയക്കാല ആദിവാസി ഊരിലെ 60 കുടുംബങ്ങൾക്ക് ആദിവാസി മഹാസഭാ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകളും മാസ്കും വിതരണം നടത്തി. ആദിവാസി മഹാസഭാ സംസ്ഥാനപ്രസിഡന്റ് മോഹനൻ ത്രിവേണി ഊര് മൂപ്പൻ പൊടിയക്കാല ശ്രീകുമാറിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. പേപ്പാറ വാർഡ്മെമ്പർ എസ്. ലതാകുമാരി, എ.എം.എസ് ജനറൽ സെക്രട്ടറി കുട്ടപ്പൻ കാണി, എസ്.ടി. പ്രമോട്ടർ മൈനമ്മ, ആർ.ബിനു എന്നിവർ പങ്കെടുത്തു.