വിതുര: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. വിതുര കലുങ്ക് ജംഗ്ഷനിൽ നടന്ന ധർണ കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി എൽ.കെ. ലാൽറോഷിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ്, മണ്ഡലം ഭാരവാഹികളായ എ. അനി, പി.കെ. റോബിൻസൺ, കെ. കൃഷ്ണൻനായർ, ചരുവിളരാജു, മണ്ണറവിജയൻ, സി. ഷാജി, ശ്രീനിവാസൻപിള്ള, ചന്ദ്രമോഹനൻ, വിതുര അനന്തു എന്നിവർ പങ്കെടുത്തു. ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവിയാട് ജംഗ്ഷനിൽ നടത്തിയ ധർണ ആനപ്പാറ മണ്ഡലം പ്രസിഡന്റ് ഡി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ആനപ്പാറ വാ‌ർഡ് മെമ്പർ വിഷ്ണു ആനപ്പാറ, ബ്ലോക്ക് സെക്രട്ടറി ഉദയകുമാർ, റോബിൻസൺ, സുനിൽകുമാർ, മോഹൻകുമാർ എന്നിവർ പങ്കെടുത്തു.