financial-help

ചിറയിൻകീഴ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾക്കായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന് ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗം 10,000 രൂപ സംഭാവനയായി നൽകി. കരയോഗത്തിന്റെ "കാരുണ്യ സ്പർശം" പരിപാടിയിൽ ഉൾപ്പെടുത്തിയാണ് തുക കൈമാറിയത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി. മുരളിക്ക് കരയോഗം പ്രസിഡന്റ്‌ എം. ഭാസ്കരൻ നായർ തുക കൈമാറി. കരയോഗം സെക്രട്ടറിയും എൻ.എസ്.എസ് ചിറയിൻകീഴ് മേഖല കൺവീനറുമായ പാലവിള സുരേഷ്, കരയോഗം ജോയിന്റ് സെക്രട്ടറി ടി.എസ്. ഹരികൃഷ്ണൻ, ട്രഷറർ ജെ. രഘു കുമാർ, കരയോഗം വനിതാ സമാജം ഭരണ സമിതി അംഗം സിന്ധു പാലവിള, പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി എസ്. വിനോദ് കുമാർ, സൂപ്രണ്ട് ബി.എസ്. ശ്രീരേഖ എന്നിവർ പങ്കെടുത്തു.