കടയ്ക്കവൂർ: സേവാഭാരതി നെടുങ്ങണ്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നെടുങ്ങണ്ട പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൊതുജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും സ്വരൂപ്പിച്ച സാമ്പത്തിക സഹായം ഉപയോഗിച്ചാണ് വിദ്യാർത്ഥികൾക്ക് ഈ സഹായം ലഭ്യമാക്കിയത്. ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉദയസിംഹൻ അദ്ധ്യക്ഷത വഹിച്ചു. ഗവ. സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസർ ഷിബു എസ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം വർക്കല താലൂക് സംഘ ചാലക് മനോഹർ വിതരണോദ്‌ഘാടനം നിർവഹിച്ചു. സേവാഭാരതി വർക്കല താലൂക്ക് സേവാപ്രമുഖ് ഹരിദാസ്, മാലതി, യുവമോർച്ച ചിറയിൻകീഴ് മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്യാം ശർമ്മ, ബി.ജെ.പി നെടുങ്ങണ്ട ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സതീഷ്, എ.ബി.വി.പി ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് ആറ്റിങ്ങൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി വിശാൽ തുടങ്ങിയവർ പങ്കെടുത്തു.