നെയ്യാറ്റിൻകര: നഗരസഭയുടെ നേതൃത്വത്തിൽ പി.എൻ. പണിക്കർ ചരമദിനമായ ജൂൺ 19നാരംഭിച്ച ചെമ്പരത്തി വെർച്വൽ വായനോത്സവം സമാപിച്ചു. സമാപന സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.കെ. രാജ് മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. എം.എ. സാദത്ത്, എ.ഇ.ഒ ആർ. ബാബു, ബി.പി.സി.എം അയ്യപ്പൻ, എം. ജോൺ ബോയ്, ജ്യോതികുമാർ, ആർ. വിദ്യാവിനോദ്. എ.എസ്. ബെൻറെജി, എ.എസ്. മൻസൂർ എന്നിവർ പങ്കെടുത്തു. നഗരസഭാതലത്തിൽ മികവ് തെളിയിച്ചവരെ ജൂലായ് 7 ന് ആദരിക്കും. വായനോത്സവത്തിന്റെ ഭാഗമായി ഡോ. എം.എ. സിദ്ദീക്ക്, വിനോദ് വൈശാഖി, വി.എൽ. നിഷ, സുമേഷ് കൃഷ്ണൻ, ഗിരീഷ് പരുത്തിമഠം, ഡോ. ബിജു ബാലകൃഷ്ണൻ എന്നിവർ കുട്ടികളുമായി സംവദിച്ചു.