വിരലിൽ എണ്ണാവുന്ന സിനിമകളിലൂടെ പ്രേക്ഷകമനസിൽ സ്ഥാനം ഉറപ്പിച്ച താരമാണ് ദൃശ്യരഘുനാഥ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ധാരാളം ആരാധകരെ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സ്കൂൾ വിദ്യാത്ഥിയായിരിക്കുമ്പോൾ തന്നെ ഡാൻസിലും മോണോആക്ടിലും ദൃശ്യ കഴിവ് തെളിയിച്ചിരുന്നു. അഭിനേന്ത്രി എന്നതിലുപരി പരിചയസമ്പന്നയായ ക്ലാസിക് ഡാൻസർ കൂടിയാണ് ദൃശ്യ. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ദൃശ്യയെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഏഴുലക്ഷത്തോളം ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകാറുണ്ട്.
ഏറ്റവും ഒടുവിൽ ദൃശ്യരഘുനാഥ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോകൾ തരംഗമായിരിക്കുകയാണ്. സാരിയിൽ അതീവ സുന്ദരിയായാണ് താരം തിളങ്ങിനിൽക്കുന്നത്. പച്ച സാരിയുടുത്ത് കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.
ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ദൃശ്യ അഭിനയത്തിലേക്ക് കടന്നുവന്നത്. സംവിധായകൻ ഒമർ ലുലുവും ദൃശ്യ രഘുനാഥിന്റെ അച്ഛനും സുഹൃത്തുക്കളാണ്. ദൃശ്യയുടെ ഫോട്ടോ ഒമർ ലുലുവിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് സിനിമയിലേക്ക് വഴിതുറന്നത്. ഹാപ്പി വെഡിംഗിന് ശേഷം മാച്ച് ബോക്സ് എന്ന സിനിമയിലും ദൃശ്യ അഭിനയിച്ചിരുന്നു.