ആറ്റിങ്ങൽ: സർവീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റയ്ക്ക് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്.പി.സി തിരുവനന്തപുരം റൂറൽ ജില്ലയ്ക്ക് വേണ്ടി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ മുൻ കേഡറ്റ് എം.ടി. വൈഷ്ണവ് ഉപഹാരം കൈമാറി. ഇപ്പോൾ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥിയായ എം.ടി. വൈഷ്ണവ് വരച്ച സംസ്ഥാന പൊലിസ് മേധാവിയുടെ ഛായാചിത്രമാണ് സമ്മാനിച്ചത്. എ.ഡി.ജി.പി മനോജ് എബ്രഹാം., എസ്.പി.സി സംസ്ഥാന അസി. നോഡൽ ഓഫീസർ മുഹമ്മദ് ഷാഫി, കമ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു എന്നിവർ പങ്കെടുത്തു.