നെയ്യാറ്റിൻകര: നെയ്യാറ്റിൻകര യൂണിയനിൽ നടപ്പിലാക്കിയ ഗുരുകാരുണ്യം പദ്ധതി പ്രകാരം യൂണിയനിൽ നിന്ന് ലഭിച്ച വിദ്യാഭ്യസ സ്കോളർഷിപ്പും പഠനോപകരണങ്ങളും പഠനസഹായവും ഭക്ഷ്യധാന്യക്കിറ്റുകളും ഊരൂട്ടുകാല ശാഖയിൽ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് എം.എസ്. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം യൂണിയൻ കൗൺസിൽ അംഗം അലത്തറക്കൽ ഉദയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി പ്രബിൻ, വൈസ് പ്രസിഡന്റ് രാമഭദ്രൻ, യൂണിയൻ പ്രതിനിധി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.