railway

തിരുവനന്തപുരം: ലോക്ക്‌ഡൗണിന് ശേഷം ട്രെയിൻ ഗതാഗതം സാധാരണനിലയിലാക്കുന്നതിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളുടെയും സാമഗ്രികളുടെയും കാര്യക്ഷമത പരിശോധിക്കാൻ റെയിൽവേ സംരക്ഷണ സേനയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയായി നടത്തിവന്ന മോക്ക്ഡ്രിൽ സമാപിച്ചു.

തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി,കൊല്ലം, കായംകുളം, ചെങ്ങന്നൂർ, കോട്ടയം,എറണാകുളം സൗത്ത്, നോർത്ത്, തൃശൂർ സ്റ്റേഷനുകളിലായിരുന്നു മോക്ക് ഡ്രിൽ നടത്തിയത്.ഡിവിഷണൽ സെക്യൂരിറ്രി കമ്മിഷണർ തൻവി.പി.ഗുപ്ത നേതൃത്വം നൽകി.