തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സമിതിയോഗം സെമി വെർച്വലായി ഇന്ന് ചേരും. രാവിലെ 11 ന് ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്ര ബുദ്ധെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചുമതലക്കാരനായ സി.പി. രാധാകൃഷ്ണനും പ്രസിഡന്റ് കെ. സുരേന്ദ്രനും സംസ്ഥാന കോർ ഗ്രൂപ്പ് അംഗങ്ങളും ഹോട്ടൽ സെൻട്രൽ റസിഡൻസിയിലും മറ്റ് സംസ്ഥാന ഭാരവാഹികളും സംസ്ഥാന സമിതി അംഗങ്ങളും അതത് ജില്ലാ കേന്ദ്രങ്ങളിലിരുന്നും ഓൺലൈനായി പങ്കു കൊള്ളും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന യോഗം തിരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യും. ഐസിസ് വിവാദം, സ്വർണക്കള്ളക്കടത്ത് , ലൗജിഹാദ്,പെട്രോൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾക്ക് യോഗം രൂപം നൽകുമെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു..