വർക്കല:ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 A യുടെ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ
വർക്കല ഗോവർധനം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുഷ്പ തമ്പി അദ്ധ്യക്ഷത വഹിച്ചു. ലയൺ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വി. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ജെയിൻ സി.ജോബ്, വർക്കല ലയൺസ് ക്ലബ് പ്രസിഡന്റ് ബി. ജോഷി ബാസു, സി.വി. ഹേമചന്ദ്രൻ, പ്രസാദ്, സുവർണ്ണ പ്രഭാസുഗതൻ, ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സിന്ധു വി.പിള്ള തുടങ്ങിയവർ സംബന്ധിച്ചു.