തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ (30) എൽ.ഡി.എഫ് നേതൃത്വത്തിൽ കേരളം ഉയർത്തുന്ന ജനകീയ പ്രതിഷേധത്തിൽ സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ 20 ലക്ഷം പേർ അണിനിരക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ അറിയിച്ചു.
വൈകിട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളിൽ വാർഡടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമരം. കൊവിഡ് ദുരിതത്തിൽ ജനങ്ങളാകെ പൊറുതിമുട്ടിക്കഴിയുമ്പോൾ ഇന്ധനവില ദിവസേന വർദ്ധിപ്പിക്കുകയാണ്. എണ്ണക്കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോദി സർക്കാരും ബി.ജെ.പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.