വർക്കല: സ്വാമി ശാശ്വതികാനന്ദയുടെ 19ാമത് സമാധിദിനമായ ജൂലായ് 1ന് മതാതീത ആത്മീയ ദിനമായി ആചരിക്കുമെന്ന് ഗുരുധർമ്മ പ്രചാരണ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്ന ആത്മീയ ജാഥ ജൂലായ് 1ന് ശിവഗിരിയിൽ സ്വാമി ശാശ്വതികാനന്ദയുടെ സമാധി മണ്ഡപത്തിൽ എത്തിച്ചേരും. പുഷ്പാർച്ചനക്ക് ശേഷം ഉച്ചയ്ക്ക് 2ന് നടക്കുന്ന സമാധി ദിനാചരണ സമ്മേളനം സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രചാരണ സംഘം സംസ്ഥാന ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തും. വനിതാവിഭാഗം കൺവീനർ ശാന്തിനി കുമാരൻ, വർക്കല മോഹൻദാസ്, ഓടനാവട്ടം എം. ഹരീന്ദ്രൻ, ക്ലാപ്പന സുരേഷ്, ഉമാദേവി എന്നിവർ സംസാരിക്കും.