kwa

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ രൂപീകരണസമിതിയുടെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിട്ടി നെയ്യാറ്റിൻകര ഡിവിഷൻ ഓഫീസിന് മുന്നിൽ ജലസമരം നടത്തി. സമിതി ഓഫീസ് സെക്രട്ടറി ബാലകൃഷ്ണൻപിള്ള ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കിലെ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്ന സമയങ്ങളിലും ഇവിടത്തെ ജലവിതരണ സംവിധാനത്തെ തിരുവനന്തപുരമടക്കമുള്ള മറ്റിടങ്ങളിലേക്ക് തിരിച്ച് വിടുന്നതിനെതിരെയാണ് സമിതി ഒഴിഞ്ഞ കലശങ്ങളുമായി പ്രതീകാത്മക ജലസമരം നടത്തിയത്.

യുവജനസമിതി ചെയ‌ർമാൻ ഡോ. വിഷ്ണു വി.സി, കെ.പി.സി.സി സെക്രട്ടറി സി.ആർ. പ്രാണകുമാർ, നഗരസഭാംഗം അഡ്വ. സജിൻലാൽ, മുൻ നഗരസഭാ ചെയ‌ർമാൻ ടി. സുകുമാരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, വനിതാ സമിതി ചെയ‌ർപേഴ്സൺ സതികുമാരി, അഡ്വ. ബാലഗിരിജാംബാൾ, ധനുവച്ചപുരം സുകുമാരൻ, സാം ഇളവനിക്കര, ഇരുമ്പിൽ ശ്രീകുമാർ, അരങ്ങൽ ഗോപകുമാർ എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ: നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിട്ടി നെയ്യാറ്റിൻകര ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ ജലസമരം സമിതി ഓഫീസ് സെക്രട്ടറി ബാലകൃഷ്ണപിളള ഉദ്ഘാടനം ചെയ്യുന്നു