തിരുവനന്തപുരം: ട്രഷറി മുഖേനയുള്ള പെൻഷൻ വിതരണത്തിന് നിയന്ത്രണങ്ങളേർപ്പെടുത്തി.
തിങ്കൾ: രാവിലെ അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർ,
ഉച്ച കഴിഞ്ഞ് ഒന്നിൽ അവസാനിക്കുന്നവർ
ചൊവ്വ: രാവിലെ രണ്ട്, ഉച്ചകഴിഞ്ഞ് മൂന്ന്
ബുധൻ: രാവിലെ നാല്, ഉച്ച കഴിഞ്ഞ് അഞ്ച്
വ്യാഴം: രാവിലെ ആറ്, ഉച്ച കഴിഞ്ഞ് ഏഴ്
വെള്ളി: രാവിലെ എട്ട്, ഉച്ച കഴിഞ്ഞ് ഒമ്പത്
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം
തിരുവനന്തപുരം: ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു. 48.24 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് നൽകുക. ഇതിൽ 23.5 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെ നൽകും. മറ്രുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി വീട്ടിലെത്തിക്കും. ജൂലായ് 8നുള്ളിൽ വിതരണം പൂർത്തിയാക്കണം.