obit

മൂവാറ്റുപുഴ: മാനാറി നെല്ലിച്ചുവട്ടിൽ (തണ്ടുംപുറത്ത് ) മാധവൻ നായർ (89) നിര്യാതനായി. ഭാര്യ: കീഴില്ലം തേക്കിക്കോട്ടൽ കുടുംബാംഗം രുഗ്മണി അമ്മ. മക്കൾ: കെ.എം. രാജമോഹനൻ (മാനാറി ഭാവന ലൈബ്രറി പ്രസിഡന്റ് , മാനാറി എൻ.എസ്.എസ്.കരയോഗം സെക്രട്ടറി , സി.പി.എം മാനാറി ബ്രാഞ്ച് അംഗം), കെ.എം. മുരളി, കെ.എം. ജയൻ, കെ.എം. മിനി. മരുമക്കൾ: ഷൈലജ, ഗീത, സിന്ധു, രവീന്ദ്രൻ നായർ. പായിപ്ര - മാനാറി മേഖലയിൽ ആദ്യമായി തന്റെ വീട്ടിൽ പന്തിഭോജനം നടത്തി അയിത്താചരണത്തെ വെല്ലുവിളിച്ചയാളായിരുന്നു മാധവൻ നായർ.