photo

നെടുമങ്ങാട്: ട്രിപ്പിൾ ലോക്ക് ഡൗൺ ദിനങ്ങളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് കൈയടി നേടുകയാണ് ഒരു സംഘം യുവാക്കൾ.'സ്നേഹസ്പർശം' എന്ന പദ്ധതി ആസൂത്രണം ചെയ്താണ് വേറിട്ട സാമൂഹ്യ സേവനം. ശനി, ഞായർ ദിവസങ്ങളിൽ ഭക്ഷണം കിട്ടാതലയുന്ന ഡ്രൈവർമാർക്ക് ഒരു നേരത്തെ അന്നം നൽകുകയാണ് ഇവരുടെ ലക്ഷ്യം.എ.കെ.ഡി.എഫ് എന്ന വാട്സ് ആപ്പ് കൂട്ടായ്മയാണ് പദ്ധതിയുടെ സംഘാടകർ. വൈപ്പിൻ സ്വദേശി ഷിബിൻ ജോസഫിന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള യുവാക്കളാണ് അംഗങ്ങൾ. യാത്രയ്ക്കിടെ ബ്രേക്ക് ഡൗൺ ആകുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുക, രക്തദാനം തുടങ്ങിയ സേവനങ്ങൾ ഇവർ നടത്തുന്നുണ്ട്. ആകാശ് ആറ്റുകാൽ, ശ്രീനാഥ്, സൂരജ്, സോണി, രാജേഷ്, ആരോമൽ, ജയപ്രകാശ് എന്നിവർ നെടുമങ്ങാട് പഴകുറ്റിയിൽ ഭക്ഷണ വിതരണം ചെയ്തു.