covid

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ ശമനം. 8063 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച നടത്തിയ പരിശോധനകളിലെ കുറവാണ് കണക്കുകളിൽ പ്രതിഫലിച്ചത്. 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ശതമാനം. 110 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 12,989 ആയി.

ടി.പി.ആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾ

8% താഴെ 313

8%- 16% 545

16%- 24% 152

24% മുകളിൽ 24