മുടപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മംഗലപുരം കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച 2021-22 ഞാറ്റുവേല മഹോത്സവത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം കർഷകന് പച്ചക്കറി തൈ നൽകിക്കൊണ്ട് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ലൈല, പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി, അജികുമാർ, ബിന്ദു ബാബു, മീന അനിൽ, ജുമൈലാബീവി, കൃഷിഓഫീസർ അലക്സ് അജി, സെക്രട്ടറി ജി.എൻ. ഹരികുമാർ, സമീന, ലേഖ, ചന്ദ്രബാബു, ശ്രീകുമാർ, അജന്തകുമാരി, ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.