ddd

നെയ്യാറ്റിൻക്കര: മാരായമുട്ടം ഗവ. അന്തർദേശീയ വിദ്യാലയത്തിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത 43 കുട്ടികൾക്ക് മൊബൈൽ നൽകി. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ വി.എസ്. ബിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു, ബ്ലോക്ക് മെമ്പർ ഷീലകുമാരി, പി.ടി.എ പ്രസിഡന്റ് എച്ച്. ഉണ്ണി, അദ്ധ്യാപകരായ ബിജു, ശ്യാംകുമാർ, ബ്രൂസ് രാജ് എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ: മാരായമുട്ടം ഗവ. അന്തർദേശീയ വിദ്യാലയത്തിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത 43 കുട്ടികൾക്ക് മൊബൈൽ നൽകുന്നതിന്റെ സി.കെ. ഹരീന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു