vld-1

വെള്ളറട: പൊലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കാക്കതൂക്കി കീ‌ഴ്‌മൂട്ടൂർ പ്രദേശത്ത് കഞ്ചാവ് പിടിക്കാനെത്തിയ വെള്ളറട പൊലീസിന് നേരെയാണ് നാലംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. കീഴ്‌മുട്ടൂർ ജോബിൻ ഭവനിൽ ജോബിൻ (23),​ കീഴ്‌മുട്ടൂർ റോഡരികത്ത് വീട്ടിൽ ഷൈജു (26),​ കീഴ്‌മുട്ടൂർ റോഡരികത്ത് വീട്ടിൽ സജിൻ (20),​ കീഴ്‌മുട്ടൂർ മരപ്പാലം ഏഞ്ചൽ ഭവനിൽ അഖിൽ (20)​ എന്നിവരെയാണ് പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.