ചെങ്ങമനാട്: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ചാക്കോളസ് സ്പിന്നിംഗ് മിൽസ് മുൻ ജീവനക്കാരനുമായ ചെങ്ങമനാട് കടവത്ത് വീട്ടിൽ കെ.എസ്.രാഘവൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതിഅമ്മ. മക്കൾ: ശ്രീദേവി (റിട്ട. ടീച്ചർ), കെ.ആർ. ശ്രീകുമാർ (കൊച്ചിൻ റിഫൈനറി), കെ.ആർ.ഹരിദാസൻ (എൻജിനീയർ). മരുമക്കൾ: ശശിധരൻപിള്ള (ഛത്തീസ്ഗഡ്), വസന്തകുമാരി, എസ്.ശ്രീരേഖ (ഗവ.യു.പി സ്‌കൂൾ, കുറുമശ്ശേരി).