vld-2

വെള്ളറട: പന്നിമല വാർഡിൽ ആറാട്ടുകുഴിക്കു സമീപം സ്റ്റേഡിയം നിർമ്മിക്കുന്ന സ്ഥലത്തുനിന്നും മണ്ണിടിച്ച് കടത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാപഞ്ചായത്ത് സെക്രട്ടറി പൊലീസിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവിടുത്തെ മണ്ണ് പഞ്ചായത്ത് ലേലം ചെയ്ത് നൽകുന്നതിനുവേണ്ടി തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ലോറികളിൽ മണ്ണിടിച്ച് കടത്തിയതെന്ന് കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി. ടി. വി പരിശോധന നടത്തിവരുകയാണ്.

ക്യാപ്ഷൻ: ആറാട്ടുകുഴി പഞ്ചായത്ത് വക സ്റ്റേഡിയത്തിൽ നിന്നും മണ്ണിടിച്ച നിലയിൽ