ബാലരാമപുരം: ലോക ലഹരിവിരുദ്ധ ദിനത്തിൽ മലയാളം കൾച്ചറൽ ഫോറം കേരള സംസ്ഥാന കമ്മിറ്റി ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്.ഐ അരുൺ കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് അമരവിള രാമകൃഷ്ണൻ, സെക്രട്ടറി കരിങ്കട രാജൻ, ബാലരാമപുരം അൽഫോൺസ്, പൂജപ്പുര ജി. രാധാകൃഷ്ണൻ, കൂതാളി ഷാജി, ഡോ. റൂബിൻ മേരി, ബീന സുദർശനൻ, കവളാകുളം ശ്രീകുമാർ, നാരായണൻ, ഷാജി വിഴിഞ്ഞം, പരമേശ്വരൻ നായർ, മിനി മോഹൻ, ലതിക ജോർജ്, റോഷൻ, അബ്ദുൾ സജാദ്, രാജീവ് പാലോട് എന്നിവർ പങ്കെടുത്തു. എൽ.എസ്. സുദർശനൻ സ്വാഗതവും വെള്ളാർ ജോയി നന്ദിയും പറഞ്ഞു.