poovachal

കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ ഭരണസമിതി അലംഭാവം കാണിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ ഉപവാസം നടത്തി. കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ടി. ശരത്ചന്ദ്രപ്രസാദ് സമരം ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് 15 ശതമാനം പോലും വാക്സിൻ വിതരണം നടന്നിട്ടില്ലെന്ന് സമരക്കാർ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ മിക്കവാറും എല്ലാ ദിവസവും വാക്സിനേഷൻ നടക്കുമ്പോൾ പഞ്ചായത്തിന്റെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വാക്സിനേഷൻ നടത്തുന്നത്. അതിനാൽ കൂടുതൽ പേർക്ക് വാക്സിൻ നൽകാൻ ഉടൻ നടപടി വേണമെന്ന് പ്രിതിനിധികൾ ആവിശ്യപ്പെട്ടു. പഞ്ചായത്ത് അംഗം കട്ടയ്ക്കോട് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ. ബൈജു, എൽ. രാജേന്ദ്രൻ, സത്യദാസ് പൊന്നെടുത്തകുഴി, സുകുമാരൻനായർ എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്...പൂവച്ചൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ ഉപവാസം കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു