ksrtc

തിരുവനന്തപുരം: കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് ഏഴ് വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സ്ഥാപനത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിൽ വൈദഗ്ദ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർ‌ശ ചെയ്തിരുന്നു. രണ്ട് അനൗദ്യോഗിക അംഗങ്ങളെ സർക്കാർ പിന്നീട് തീരുമാനിക്കും.

ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ കെ.എസ്.ആർ.ടി.സി, ഫിനാൻസ് വകുപ്പ് സെക്രട്ടറി / നോമിനി, ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി/ നോമിനി, ട്രാൻസ്പോർട്ട് കമ്മിഷണർ, നാറ്റ്പാക് ഡയറക്ടർ എന്നിവരും, കേന്ദ്ര സർക്കാരിൽ നിന്നും ഗതാഗത ഹൈവേ മന്ത്രാലയം, റെയിൽവെ ബോർഡ് എന്നിവയിലെ പ്രതിനിധികളുമാണ് പുതിയ ഡയറക്ടർ ബോർഡിൽ ഉള്ളത്.