തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾ (മഞ്ഞ, പിങ്ക്) കൈവശം വച്ചിരിക്കുന്ന അനർഹരെ കണ്ടെത്താൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധന ആരംഭിച്ചു. ആദ്യം റേഷൻ കടകളിലും ആവശ്യമെങ്കിൽ സംശയമുള്ളവരുടെ വീടുകളിലും നേരിട്ട് പരിശോധന നടത്തും. അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവച്ച് ആനുകൂല്യം പറ്റുന്നവർ തിരിച്ചു നൽകണമെന്ന് ഒരു മാസം മുമ്പ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അഭ്യർത്ഥിച്ചതിനു പിന്നാലെ 26,000 പേർ തിരിച്ചു നൽകിയിരുന്നു. തുടർ നടപടിയായിട്ടാണ് പരിശോധന.