തിരുവനന്തപുരം: സ്‌മാർട്ട് ഫോൺ ഇല്ലാതെ പഠനം പ്രതിസന്ധിയിലായ മറയൂർ ഗവ. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കോളേജ് അദ്ധ്യാപക സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ( എ.കെ.പി.സി.ടി.എ ) 42 ഫോണുകൾ നൽകി. സ്‌കൂളിൽ നടന്ന പരിപാടി മന്ത്രി വി. ശിവൻകുട്ടി ഓൺലൈനിലായി ഉദ്ഘാടനം ചെയ്തു. അഡ്വ.എ. രാജ എം.എൽ.എ.അദ്ധ്യക്ഷനായി. എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോജി അലക്‌സ്. സംസ്ഥാന സെക്രട്ടറി ഡോ.വി.പി. മാർക്കോസ്, ഹെഡ് മാസ്റ്റർ എസ്. മോഹൻ, ജില്ലാപഞ്ചായത്ത് അംഗം സി. രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെന്റി ജോസഫ്, ഹൈസ്‌കൂൾ ടീച്ചർ ഡോ.എ. മീര എന്നിവർ ആശംസകൾ അറിയിച്ചു.