തിരുവനന്തപുരം: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ ഡ്രൈ വേസ്റ്റ് സഗ്രിഗേറ്റഡ് കളക്ഷൻ ഹബ് സ്ഥാപിക്കുന്നു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എയുടെ കീഴിലെ ട്രിവാൻട്രം ഹോസ്റ്റ് ലയൺസ് ക്ലബ് മ്യൂസിയം, നന്ദാവനം ഭാഗത്ത് ബോധേശ്വരൻ റോഡിൽ സ്ഥാപിക്കുന്ന കളക്ഷൻ ഹബ് നാളെ രാവിലെ 10.30ന് മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് ഗവർണർ വി. പരമേശ്വരൻകുട്ടി, ജി.എ.ടി ഏരിയാ ലീഡർ ആർ. മുരുകൻ, ഭാരവാഹികളായ നീന സുരേഷ്, ധന്യ അനന്തൻ, പളനി, റീമ പളനി, പൂർണ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.