തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്കീം നിർദ്ധനരായ ഡയാലിസിസ് രോഗികളെ സാമ്പത്തികമായി സഹായിക്കാനായി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രത്യാശ 2.0 എന്ന പദ്ധതി മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജിജി സിവി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഒാഫീസർമാരായ ഡോ. ജോയി വർഗീസ്, ഡോ. ബ്രിങ്കിൾ സി. ദാസ് എന്നിവർ സംസാരിച്ചു. സിഇ.ടിയുടെ എൺപതാം വാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം 80 ഡയാലിസിസുകൾക്ക് വേണ്ട ധനസഹായം നൽകിയിരുന്നു. ഇൗ വർഷത്തിൽ നൂറിലധികം ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകാനാണ് വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നു. ഫോൺ: 8139074742(ജിബിൻ).