administrative-service

തിരുവനന്തപുരം: ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാഡമിയിൽ നിന്നും രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയ 2019 ബാച്ചിലെ 8 ഐ.എ.എസ് ഉദ്യോഗസ്ഥരെ റവന്യൂ ഡിവിഷനുകളിൽ സബ് കളക്ടർമാരായി നിയമിച്ചു. ബൽപ്രീത് സിംഗ് (പാലക്കാട്), വി. ചെൽസാസിനി (കോഴിക്കോട്), ഡി. ധർമ്മലഷ്‌രി (ആലപ്പുഴ), രാഹുൽ കൃഷ്ണ ശർമ്മ (ദേവികുളം), ശ്രീധന്യ സുരേഷ് (പെരുന്തൽമണ്ണ), ആർ. ശ്രീലക്ഷ്മി (മാനന്തവാടി), സൂരജ് ഷാജി (തിരൂർ), പി. വിഷ്ണുരാജ് (ഇടുക്കി) എന്നിങ്ങനെയാണ് നിയമനം.